Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മർഹൂം അബ്ദുൽ അസീസ് മദനിയുടെ നാലാം വാർഷിക അനുസ്മരണ സദസ്സ് സമാപിച്ചു

03 Jun 2026 19:49 IST

Enlight News Desk

Share News :

മടവൂർ (കോഴിക്കോട്) : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ സുന്നി വിജ്ഞാന-ആത്മീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന മർഹൂം അബ്ദുൽ അസീസ് മദനിയുടെ നാലാം വാർഷിക അനുസ്മരണ സദസ്സ് മടവൂർ ബദ്‌രിയ്യ മൻസിലിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ പ്രമുഖ സാദാത്തുക്കളും ഉലമാക്കളും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്തു.

23 സ്റ്റേഷനുകൾ, 200 കി.മീ വേഗം, തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് 3.30 മണിക്കൂർ

രാവിലെ 9:00 ന് കുന്നമംഗലം മദനി ഉസ്താദ് മഖാമിൽ നടന്ന സിയാറത്തോടെ പരിപാടികൾക്ക് തുടക്കമായി. 10:00 മണിക്ക് മടവൂർ ജുമാ മസ്ജിദിൽ ഖുത്ബുൽ ആലം സി.എം. വലിയ്യുല്ലാഹി മഖാം സിയാറത്ത് നടന്നു. രാവിലെ 11:00 ന് മൗലിദ് മജ്‌ലിസോടെ മുഖ്യ അനുസ്മരണ സമ്മേളനം ആരംഭിച്ചു. വൈകീട്ട് 4:00 ന് നടന്ന ദുആ മജ്‌ലിസോടെ അനുസ്മരണ പരിപാടികൾ സമാപിച്ചു.

എല്ലുകള്‍ക്ക് ഒടിവ്, ശരീരത്തിലാകെ 51 മുറിവുകള്‍; നെടുമങ്ങാട്ടെ കുഞ്ഞ് നേരിട്ടത് കൊടും ക്രൂരത

ടി.കെ. അബ്ദുർറഹ്‌മാൻ ബാഖവി ഉസ്താദ് (സി.എം. സെന്റർ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ്), സി.എം. മുഹമ്മദ് അബൂബക്കർ സഖാഫി, നൂറുദ്ദീൻ സഖാഫി (കുന്നമംഗലം ജുമാ മസ്ജിദ് ഖതീബ്), ഇസ്മാഈൽ സഖാഫി പെരുമണ്ണ (മദീനത്തുൽ സി.എം. ഒളവണ്ണ ജനറൽ സെക്രട്ടറി), സുബൈർ മുസ്‌ലിയാർ പൊന്നാനി, സ്വാലിഹ് ഗുരുക്കൾ പൂനൂർ, റാശിദ് റസാ അസ്ഹരി, മൻസൂർ അദനി വെന്നിയൂർ, യാസീൻ സഖാഫി മങ്ങാട് എന്നിവർ സംബന്ധിച്ചു.

ദുബൈയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

മർഹൂം മദനി ഉസ്താദിന്റെ ജീവിതം, പഠന-പ്രബോധന പ്രവർത്തനങ്ങൾ, രചനകൾ, ആത്മീയ-സാമൂഹിക സ്വാധീനം എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന സ്മരണിക പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തിലെ സുന്നി സമൂഹത്തിന് ആത്മീയവും വിജ്ഞാനപരവുമായി പ്രചോദനമാവുന്ന വാർഷിക സംഗമമായി അനുസ്മരണ സദസ്സ് മാറിക്കൊണ്ടിരിക്കുകയാണെന്ന് സംഘാടകർ വ്യക്തമാക്കി.

ഡൽഹിയിൽ ഹോട്ടലിൽ തീപിടിത്തം: വിദേശികളടക്കം 21 പേർ വെന്തു മരിച്ചു; 11 പേർ പൊള്ളലേറ്റ് ചികിത്സയിൽ

Follow us on :

More in Related News