Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ഗവ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

08 Jun 2026 18:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് മണിയശ്ശേരി ദേവസ്വം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മറവൻതുരുത്ത് ഗവ.യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ പി ടി എ പ്രസിഡന്റ്‌ അഡ്വ.പി. ആർ പ്രമോദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് മണിയശ്ശേരി ദേവസ്വം ട്രസ്റ്റ്‌ പ്രസിഡന്റ്‌ എം. കെ മധുസൂദനൻ നായർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.

മണിയശ്ശേരി പൂജാ ഫൗണ്ടേഷൻ പ്രസിഡന്റ്‌ എം. കെ മുരളീഗോപാൽ, സെക്രട്ടറി എം. കെ രാധാമാധവൻ, ട്രഷറര്‍ ജി. അനിൽ നായർ, മാനേജർ അനിൽകുമാർ, പി ടി എ വൈസ് പ്രസിഡന്റ്‌ വി. പി ജയകുമാർ, എം പി ടി എ പ്രസിഡന്റ്‌ സൗദാ നവാസ്, സ്കൂൾ ഹെഡ്മാസ്റ്റർ സി. പി പ്രമോദ്, അദ്ധ്യാപകൻ ബോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർച്ചയായി ആറാം വർഷമാണ് ട്രസ്റ്റ്‌ ഭാരവാഹികൾ സമ്മാനങ്ങളുമായി കുട്ടികളെ കാണാൻ എത്തുന്നത്.



Follow us on :

More in Related News