Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2026 09:37 IST
Share News :
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളും മാഹിയും ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ അംഗത്വ വികസന സെമിനാർ കോഴിക്കോട് ഗോകുലം ഗ്രാൻഡിൽ നടന്നു. കാലിക്കറ്റ് സൺറൈസ് റോട്ടറി ക്ലബ്ബിന്റെ ആതിഥേയത്വത്തിലായിരുന്നു ഏകദിന സെമിനാർ.
റോട്ടറിയുടെ അംഗത്വം വർധിപ്പിക്കുക, നിലവിലുള്ള അംഗങ്ങളെ കൂടുതൽ സജീവമാക്കുക, ക്ലബ്ബുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. അംഗത്വ വികസനവുമായി ബന്ധപ്പെട്ട വിവിധ ആശയങ്ങളും പ്രവർത്തനരീതികളും പരിപാടിയിൽ അവതരിപ്പിച്ചു.
സംഘാടക ചെയർമാൻ റോട്ടേറിയൻ എം.ഡി. ഇബ്രാഹിം പി. സ്വാഗതം ആശംസിച്ചു. റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ എം.വി. മോഹൻദാസ് മേനോൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് അംഗത്വ ചെയർമാൻ രാജകുമാർ സെമിനാറിന്റെ ലക്ഷ്യവും പ്രസക്തിയും വിശദീകരിച്ചു.
റോട്ടറി ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് എഞ്ചിനീയർ എ.കെ.എസ്. മുരുഗാനന്ദം സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. സോൺ 5 അംഗത്വ മേഖലാ കോ-ഓർഡിനേറ്ററും പി.ഡി.ജിയുമായ റോട്ടേറിയൻ കുമാനൻ മുഖ്യാതിഥിയായി. റോട്ടറി ഇന്റർനാഷണൽ സോൺ 5 എ.ഇ.പി.എൻ.സി.യും മുൻ ഡിസ്ട്രിക്ട് ഗവർണറുമായ റോട്ടേറിയൻ ശ്രീധരൻ നമ്പ്യാർ ആശംസകൾ നേർന്നു.
തുടർന്ന് നടന്ന പ്ലീനറി സെഷനുകളിൽ അംഗത്വ വികസനത്തിന്റെ വിവിധ തലങ്ങൾ വിശദമായി ചർച്ച ചെയ്തു. “അംഗത്വം വിപുലീകരിക്കാം” എന്ന വിഷയത്തിൽ ഡോ. സന്തോഷ് ശ്രീധർ, “ആകർഷകമായ യോഗങ്ങൾ”എന്ന വിഷയത്തിൽ നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ദീപക് നായർ, “ബന്ധങ്ങളും അതിനപ്പുറവും” എന്ന വിഷയത്തിൽ നിയുക്ത ഡിസ്ട്രിക്ട് ഗവർണർ ഡോ. അനിൽ മേലത്ത്, “പരിശ്രമവും നേട്ടവും” എന്ന വിഷയത്തിൽ ഡോ. ജോസഫ് ബെനവൻ, “അതിരുകൾക്കപ്പുറം” എന്ന വിഷയത്തിൽ ഡോ. അരവിന്ദ് ടി.എസ്. എന്നിവർ ക്ലാസുകൾ നയിച്ചു.
അംഗത്വം വർധിപ്പിക്കുന്നതിനൊപ്പം അംഗങ്ങളെ സജീവമായി സംഘടനാ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, ആകർഷകവും ഫലപ്രദവുമായ യോഗങ്ങൾ സംഘടിപ്പിക്കുക, അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും ബന്ധവും ശക്തിപ്പെടുത്തുക, പുതിയ മേഖലകളിലേക്ക് റോട്ടറിയുടെ പ്രവർത്തനം വ്യാപിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും സെഷനുകളിൽ ചർച്ചയായി.
സമാപന സമ്മേളനത്തിൽ കാലിക്കറ്റ് സൺറൈസ് പ്രസിഡന്റ് റോട്ടേറിയൻ ആർക്കിടെക്റ്റ് അനീഷ് നായർ സ്വാഗതം ആശംസിച്ചു. ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ (മെമ്പർഷിപ്പ്) റോട്ടേറിയൻ എം.ടി. ദിനേശ് സമാപന സന്ദേശം നൽകി. സെക്രട്ടറി റോട്ടേറിയൻ രാകേഷ് കെ.വി. നന്ദി രേഖപ്പെടുത്തി.
റോട്ടറി ഡിസ്ട്രിക്ട് 3204ന്റെ 94 ക്ലബ്ബുകളിൽ നിന്നായി 400ഓളം ഭാരവാഹികളും അംഗങ്ങളുംസെമിനാറിൽ പങ്കെടുത്തു. അംഗത്വ വികസനത്തിലൂടെ റോട്ടറിയുടെ പ്രവർത്തനശേഷിയും സാമൂഹിക ഇടപെടലുകളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചോദനമായി സെമിനാർ മാറി.
Follow us on :
Tags:
More in Related News
Please select your location.