Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jan 2025 03:19 IST
Share News :
ദോഹ : ഖത്തറിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഇൻകാസ് ഒഐസിസി ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി റിഷാദ് പള്ളിമുക്കിന് നിയോജക മണ്ഡലം കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചു.
രണ്ട് വർഷ കാലയളവിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ച് കമ്മിറ്റിക്ക് മുന്നോട്ട് പോകാൻ സാധിച്ചതിന് റിഷാദിൻറെ കഠിനാധ്വാനം എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ അഭാവം ഖത്തറിലെ ഇൻകാസിന് വലിയ നഷ്ടമാണെങ്കിലും ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കോൺഗ്രസ്സ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം എന്നും മുന്നിൽ ഉണ്ടാവും എന്നത് തീർച്ചയാണന്ന്.
ചടങ്ങിൽ ഇൻകാസ് ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ മേപ്പയ്യൂർ,ജില്ലാ ജനറൽ സെക്രട്ടറി മുഹദ് അലി വാണിമേൽ, ട്രഷറർ ഹരീഷ് കുമാർ,റഹീം കൊടുവള്ളി, ബെന്നി കൂടത്തായ്, ശമീർ കൊടുവള്ളി, റഈസ് പുത്തൂർ, ഗഫൂർ ഓമശ്ശേരി, ഷിജാസ് നടമ്മൽ പൊയിൽ, പിസി ശരീഫ്, സികെ ജംഷീർ, മോൻസി കൂടത്തായ് സംസാരിച്ചു. മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരവും ചടങ്ങിൽ കൈമാറി.
Follow us on :
Tags:
More in Related News
Please select your location.