Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യങ് ഡെമോക്രറ്റ്സ് തിരൂരങ്ങാടി അസംബ്ലി കമ്മിറ്റി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

12 Oct 2026 11:12 IST

Jithu Vijay

Share News :

തിരൂരങ്ങാടി : യങ് ഡെമോക്രറ്റ്സ് തിരൂരങ്ങാടി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി ഉള്ളണത്ത് വെച്ച് 18 ന് ഞായറാഴ്ച പരപ്പനങ്ങാടി ബൂത്ത്‌ യൂത്ത് കൗൺസിൽ പ്രചാരണാർത്ഥം മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.


തിരൂരങ്ങാടി അസംബ്ലി കമ്മിറ്റി ജോയിന്റ് സെക്രട്ടറി കുഞ്ഞായിൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. അസംബ്ലി കമ്മിറ്റി വൈസ് പ്രസിഡന്റ് ഫാത്തിമത്ത് നൂറ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.


എസ്ഡിപിഐ പരപ്പനങ്ങാടി മുൻസിപ്പൽ സെക്രട്ടറി ജലീൽ, വിമൻ ഇന്ത്യ മൂവ്മെന്റ് തിരൂരങ്ങാടി മണ്ഡലം ട്രഷറർ ഹബീബ ഹമീദ്, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അംഗം ഹബീബ ഉമർ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു. ഫസ്റ്റ് പ്രൈസ് സഫീന, സെക്കന്റ്‌ പ്രൈസ് ഷമീമ, തേർഡ് പ്രൈസ് ഹസീന എന്നിവരെ തെരഞ്ഞെടുത്തു. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


എസ്ഡിപിഐ പരപ്പനങ്ങാടി മുൻസിപ്പൽ വൈസ് പ്രസിഡന്റ്‌ ഉമർ വി പി, യങ് ഡെമോക്രറ്റ്സ് തിരൂരങ്ങാടി അസംബ്ലി വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌, മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി സി എൻ മാമുകോയ, മുൻസിപ്പൽ ട്രഷറർ സൈനുദ്ധീൻ, വിമൻ ഇന്ത്യ മൂവ്മെന്റ് പരപ്പനങ്ങാടി ബ്രാഞ്ച് സെക്രട്ടറി ജംഷിദ ജലീൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News