Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാത്തന്നൂരിലെ മുഖമായിരുന്ന കെ പവിത്രൻ വീണ്ടും മാതൃസംഘടനയായ സിപിഐ ലേക്ക്

15 Oct 2026 13:08 IST

R mohandas

Share News :

ചാത്തന്നൂർ : കെ. പവിത്രൻ സിപിഐലേക്ക്. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാത്തന്നൂരിലെ മുഖമായിരുന്ന സഖാവ് കെ പവിത്രൻ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും മാതൃസംഘടനയായ സിപിഐ ലേക്ക് എത്തിയിരിക്കുകയാണ്. എന്നും ഇന്ത്യയിലെ ശരിപക്ഷം എന്നത് സിപിഐ തന്നെയാണെന്ന ഉറച്ചവിശ്വാസമാണ് കെ പവിത്രനെ വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തിരിച്ചെത്തിച്ചത്. അദ്യാപകനുംദീർഘകാലം ചാത്തന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റായും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തുടങ്ങി ചാത്തന്നൂരിലെ പാർട്ടിയുടെ നിരവധി ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുള്ളയാളാണ് കെ പവിത്രൻ.

പ്രമുഖ പത്രപ്രവർത്തകനും സമൂഹ്യപ്രവർത്തകനുമായ ആർ. മോഹൻദാസും സിപിഐ ൽ ചേർന്നു. 

ചാത്തന്നൂർ പി രവീന്ദ്രൻ സ്മാരകത്തിൽ നടന്ന യോഗത്തിൽസിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജി എസ് ജയലാൽ എക്സ്എം എൽ എ രക്തഹാരം അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി സണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ആർ ദിലീപ് കുമാർ, ജില്ലാ കമ്മിറ്റി അംഗം ശ്രീജാ ഹരീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് കെ ചന്ദ്രകുമാർ, മണ്ഡലം കമ്മിറ്റി അംഗം അഡ്വ.എച്ച് ഹരീഷ് എന്നിവർ അഭിവാദ്യമർപ്പിച്ചുകൊണ്ട് സംസാരിച്ചു

Follow us on :

More in Related News