Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"എം സി സി കാലത്തിന് മുൻപേ നടന്ന കർമയോഗി " ; ചരിത്ര സെമിനാർ

12 Oct 2026 10:56 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ ദീർഘദൃഷ്ടിയോടെ കാലത്തിന് മുൻപേ നടന്ന കർമ്യോഗിയാണ് എംസിസി അബ്ദുറഹ്‌മാൻ മൗലവിയെന്ന് 

പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് 80-ാം വാർഷിക ഘോഷഭാഗമായി പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ മത-ഭൗതിക വിദ്യാഭ്യാസ വിപ്ലവം തീർക്കാൻ സാധിച്ചതിൽ മൗലവിയുടെ പ്രവർത്തനങ്ങൾ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.



പി. എം എ സമീർ എം എൽ എ സെമിനാർ ഉൽഘാടനം ചെയ്തു. മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. ബഷീർ മാഞ്ചേരി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ ഇസ്‌ലാമിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നായകത്വം വഹിച്ച എം സി സി അബ്ദുറഹ്മാൻ മൗലവിയുടെ ജീവിതം ത്യാഗനിർഭരമായിരുന്നുവെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.


മുസ്‌ലിം നവോത്ഥാന രംഗത്ത് എംസിസി അബ്ദുറഹ്മാൻ മൗലവിയുടെ നിസ്തുലമായ പ്രവർത്തനങ്ങളെയും അതിൻ്റെ സദ്ഫലങ്ങളെയും ആർക്കും നിഷേധിക്കാനാകില്ല. കേരള നവോത്ഥാന ചരിത്രത്തിൽ മൗലവിയിലൂടെ പരപ്പനങ്ങാടിയെയും അടയാളപ്പെടുത്തിയതിനെ സെമിനാർ അനുസ്മരിച്ചു.മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് മുഖ്യാഥിതിയായിരുന്നു. തിരൂരങ്ങാടി യത്തീംഖാന കമ്മിറ്റി ജനറൽ സെക്രട്ടറി എം കെ ബാവ, എം എസ് എസ് സംസ്ഥാന പ്രസിഡണ്ട് നിയാസ് പുളിക്കലകത്ത്, ഐ എം ബി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം സി സി നൗഫൽ ബഷീർ അതിഥികളായി സംബന്ധിച്ചു.


ഇന്ത്യൻ അഹമ്മദ് കുട്ടി പ്രസിദ്ധീകരിച്ച കാത്തുവെക്കാൻ സൗഹൃദ തീരം എന്ന പുസ്തകത്തിൻറെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു. സുഫയാൻ അബ്ദുസ്സലാം, ഡോ. എ കെ അബ്ദുൽ ഹമീദ് മദനി, യു കുഞ്ഞാലി മദനി, എം സി സി സഫിയ, ഡോ. സി എം സാബിർ നവാസ് വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങളവതരിപ്പിച്ചു.


തുടർന്ന് നടന്ന 'മദനിമാരുടെ സംഗമം' കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് പി മുഹ് യുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. പി അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.


പി.കെ എം അബ്‌ദുൽ മജീദ് മദനി വലിയോറ മുഖ്യാതിഥിയായിരുന്നു. ഡോ. മുനീർ മദനി മുഖ്യ പ്രഭാഷണം നടത്തി.മൂസ മദനി വളവന്നൂർ , ഡോ. അബ്‌ദുൽ ഖാദിർ കോയ തങ്ങൾ മദനി, കുട്ടി, ഡോ. ടി കെ യൂസുഫ് മദനി, കെ.പി മുഹമ്മദ് കുട്ടി മദനി ഇട്ടിലാക്കൽ, കെ വി ഇസ്മായിൽ മദനി ചെറുമുക്ക്, ഇ ഒ ഫൈസൽ,സി എൻ അബ്ദുൽ നാസർ മദനി, സി വി അബ്ദുല്ല കുട്ടി മദനി പൊന്നാനി, കെ കെ അബ്ദുൽ മജീദ് മദനി ചേലേമ്പ്ര, എടി ഹസ്സൻ മദനി, അഹ്മദ് കുട്ടി മദനി ഇന്ത്യനൂർ,സി എൻ ഉബയ്യ് മദനി, പി ഫൈസൽ മാസ്റ്റർ, മുജീബ് ഒട്ടുമ്മൽ പ്രസംഗിച്ചു. വ്യത്യസ്ത തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിവിധ തലമുറകളിൽ പെട്ട പൂർവ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.  


വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ പൂർവ വിദ്യാർത്ഥി സംഗമങ്ങൾ നടക്കും. എറണാകുളത്ത് കേരള നവോത്ഥാന സെമിനാറും, കടവത്തൂർ, എടവണ്ണ, കൊടിയത്തൂർ, വലിയോറ തുടങ്ങിയ പ്രദേശങ്ങളിൽ പ്രാദേശിക ചരിത്ര സെമിനാറുകളും സംഘടിപ്പിക്കും. വാർഷിക മഹാസമ്മേളനം ഡിസംബർ 10 മുതൽ 13 വരെ കോളേജ് ക്യാമ്പസിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടക്കും. കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് വേണ്ടി ദേശീയ തലത്തിൽ കലാ വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിക്കും.






Follow us on :

More in Related News