Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒഇസി ഗ്രാൻഡിനുള്ള വരുമാന പരിധി ഉയർത്തണം: ചവളർ സൊസൈറ്റി

05 May 2025 19:31 IST

WILSON MECHERY

Share News :


കൊരട്ടി : ചവളക്കാരൻ ഉൾപ്പെടെ സമുദായങ്ങൾക്കു പരിഗണനാർഹ ഒഇസി ആനുകൂല്യം ലഭിക്കുന്നതിനുള്ള വരുമാന പരിധി ഉയർത്തണമെന്നു ശ്രീരാമവിലാസം ചവളർ സൊസൈറ്റി കൊരട്ടി യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. 2014 മുതൽ തുടരുന്ന 6 ലക്ഷം രൂപയെന്ന വരുമാന പരിധി കാലാനുസൃതമായി ഉയർത്തണമെന്നാണ് ആവശ്യം. പ്രതിനിധി സമ്മേളനം സംസ്‌ഥാന സെക്രട്ടറി കെ.കെ.മോഹനൻ ഉദ്ഘാടനം ചെയ്‌തു. സമാപന പൊതു സമ്മേളനം സനീഷ്‌കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡൻ്റ് കെ.കെ.ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു മുൻകാല ഭാരവാഹികളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അശോകൻ, മോസ്‌റ്റ് ബാക്ക്‌വേർഡ് കമ്യൂണിറ്റീസ് ഫെഡറേഷൻ സംസ്‌ഥാന സംഘടനാ സെക്രട്ടറി വിനീഷ് സുകുമാരൻ, സംസ്‌ഥാന വൈസ് പ്രസിഡൻ്റ് പ്രഭാകരൻ മാച്ചാമ്പിള്ളി, സംസ്‌ഥാന സംഘടനാ സെക്രട്ടറി ബൈജു കെ.മാധവൻ, വനിതാ വിഭാഗം സംസ്‌ഥാന വർക്കിങ് പ്രസിഡൻ്റ് സരസ്വതി പ്രഭാകരൻ, സംസ്‌ഥാന സമിതി അംഗം ബിജി ജിജു, പഞ്ചായത്ത് അംഗം ബിജി സുരേഷ്, യൂണിയൻ സെക്രട്ടറി കെ. വി.ജിജു, ട്രഷറർ എം.എസ്.സുനിൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.കെ.ഷാജു (പ്രസി), കെ.ആർ.സജീവ്, സുന്ദരൻപനംകൂട്ടത്തിൽ,എം.ആർ.സതീശൻ (വൈസ് പ്രസി), കെ.വി.ജിജു (സെക്ര), സി.കെ.സദാനന്ദൻ, പി. വി.ജയപ്രകാശ്, ഉഷ ആനന്ദൻ (ജോയിൻ്റ് സെക്ര) എം.എസ്.സുനിൽ (ട്രഷ). യൂണിയൻ കലാ-കായിക മേളയിൽ കോനൂർ ശാഖ ഓവറോൾ ചാംപ്യന്മാരായി. വെസ്‌റ്റ് കൊരട്ടി ശാഖയ്ക്കാണു രണ്ടാം സ്‌ഥാനം.

Follow us on :

More in Related News