Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രക്കാരന്റെ ലഗേജിൽ ഒളിപ്പിച്ച മയക്കുമരുന്ന് ഗുളികകൾ ഖത്തർ കസ്റ്റംസ് പിടികൂടി.

24 May 2024 11:59 IST

- ISMAYIL THENINGAL

Share News :

ദോഹ, ഖത്തർ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിരോധിത പ്രഗബാലിൻ ഗുളികകൾ കടത്താനുള്ള ശ്രമം ഖത്തർ അധികൃതർ തകർത്തു.  

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റ് 1,400 പ്രഗബാലിൻ മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി അധികൃതർ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു.

കസ്റ്റംസ് ഇൻസ്പെക്ടറുടെ സംശയത്തെത്തുടർന്ന്, ഒരു ഇൻകമിംഗ് യാത്രക്കാരന്റെ ലഗേജ് ബാഗേജ് സ്കാനറിൽ ഇട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയിലയുടെ ഇടയിൽ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തിയത്. 


ഖത്തറിലേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രക്കാരുടെ ശരീരഭാഷ മനസ്സിലാക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലും രീതികളിലും ഇൻസ്പെക്ടർമാർ പരിശീലനം നേടിയിട്ടുണ്ട്.

Follow us on :

More in Related News