Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോട്ടർമാരെ നേരിൽകണ്ട് പി.ടി.എ റഹീമിന്റെ പര്യടനം

30 Mar 2026 20:19 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: ജനങ്ങളുമായി നേരിട്ട് ഇടകലർന്ന് അവരുടെ പ്രശ്നങ്ങളും പ്രതീക്ഷകളും അറിഞ്ഞുകൊണ്ടുള്ള എൽ.ഡി.എഫ് സ്ഥാനാർഥി പി.ടി.എ റഹീമിന്റെ ഇന്നലത്തെ പ്രചാരണ പര്യടനം കുന്ദമംഗലത്ത് ശ്രദ്ധേയമായി. വിവിധ മേഖലകളിലെ ആളുകളെ നേരിൽ കണ്ടും സൗഹൃദസംഭാഷണം നടത്തിയും പിന്തുണ അഭ്യർഥിച്ചാണ് അദ്ദേഹത്തിന്റെ ഇന്നലത്തെ പര്യടനം മുന്നേറിയത്.

മിൽമ ജീവനക്കാരെയും മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ തൊഴിലാളികളെയും സന്ദർശിച്ച അദ്ദേഹം അവരുടെ ജോലിസ്ഥലങ്ങളിലെത്തി ആശയവിനിമയം നടത്തി. തൊഴിലാളികളുടെ ജീവിതപ്രശ്നങ്ങളും വികസന പ്രതീക്ഷകളും അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടു.

തുടർന്ന് കല്യാണ വീടുകളിലും ആരാധനാലയങ്ങളിലുമായി എത്തി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായി അദ്ദേഹം സൗഹൃദസന്ദർശനം നടത്തി. അസുഖബാധിതരായവരെ വീടുകളിൽ സന്ദർശിച്ച് ആശ്വാസവാക്കുകൾ പറഞ്ഞതും പര്യടനത്തിന് മാനുഷിക സ്പർശം നൽകി.

കുന്ദമംഗലത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് നാട്ടുകാരുമായി നേരിട്ട് ആശയവിനിമയം നടത്തിയ പി.ടി.എ റഹീം, മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളും ഭാവി പദ്ധതികളും പങ്കുവെച്ചു. ജനങ്ങളിൽ നിന്നുള്ള സ്നേഹപൂർവ്വമായ സ്വീകരണവും ആത്മാർത്ഥമായ പിന്തുണയും അദ്ദേഹത്തിന്റെ പര്യടനത്തിന് കൂടുതൽ ഉണർവ് പകർന്നു.

Follow us on :

More in Related News