Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2026 11:01 IST
Share News :
കോഴിക്കോട് : കേരളത്തിലെ പ്രധാനപ്പെട്ട യാത്രാ ട്രെയിനുകളിലൊന്നായ വേണാട് എക്സ്പ്രസിലെ യാത്രക്കാരുടെ ദുരിതം ദിനംപ്രതി രൂക്ഷമാകുകയാണ്. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ കോച്ചിനുള്ളിൽ യാത്രക്കാർക്ക് നിൽക്കാൻ പോലും മതിയായ സ്ഥലമില്ലാത്ത സ്ഥിതിയാണ്. വാതിലുകൾക്കു സമീപവും കോച്ചിന്റെ പ്രവേശന ഭാഗങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ യാത്രക്കാർക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസിൽ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഉറപ്പാക്കാത്തത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിവെക്കുകയാണ്.
ട്രെയിൻ സ്റ്റേഷനുകളിൽ നിർത്തുമ്പോൾ വാതിലുകളിൽ അനുഭവപ്പെടുന്ന അമിതമായ തിരക്ക് മൂലം പ്രായമായവർ, കുട്ടികൾ, സ്ത്രീകൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടാണ്. തിരക്കിനിടയിൽ യാത്രക്കാർ വാതിലിനരികിൽ തൂങ്ങിനിൽക്കേണ്ടി വരുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
തിരക്കിനനുസരിച്ച് ആവശ്യമായ കോച്ചുകൾ വർധിപ്പിക്കുക, ആവശ്യമായ എണ്ണം വാതിലുകളും പ്രവേശന-പുറത്തിറക്ക സൗകര്യങ്ങളും ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുന്നതിനുള്ള അടിയന്തര സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ നടപടികൾ റെയിൽവേ അടിയന്തരമായി സ്വീകരിക്കണം.
യാത്രക്കാരുടെ ജീവനും സുരക്ഷയും മുൻനിർത്തി വേണാട് എക്സ്പ്രസിലെ തിരക്ക് സംബന്ധിച്ച് റെയിൽവേ അധികൃതർ അടിയന്തരമായി പരിശോധന നടത്തണമെന്നും, സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്നും സി. ആർ. യു. എ. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.