Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആലപ്പുഴയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; വൈക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, ഒപ്പം ഉണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതര പരിക്ക്.

20 Sep 2026 18:46 IST

santhosh sharma.v

Share News :

വൈക്കം: ആലപ്പുഴയിൽ നിയന്ത്രണംവിട്ട കാർ പാസഞ്ചർ ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വൈക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം ഒപ്പം ഉണ്ടായ ഭാര്യയ്ക്ക് ഗുരുതര പരിക്ക്. വൈക്കം വലിയ കവല സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവർ

പുളിഞ്ചുവട് ആലിങ്കത്തറയിൽ ഹരിദാസ് (72) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന

ഭാര്യ - ഹൈമ (65) നെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് 3 മണിയോടെ തണ്ണീർമുക്കം സ്കൂൾ ജംഗ്ഷഷന് സമീപമാണ് അപകടം. ആലപ്പുഴയിലുള്ള ഹരിദാസിൻ്റെ സഹോദരിയുടെ വീട്ടിൽ പോയ ശേഷം തിരികെ വൈക്കത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ മുൻവശം പൂർണ്ണമായി തകർന്ന ഓട്ടോയിൽ നിന്നും ഫയർ ഫോഴ്സ് എത്തി ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഹരിദാസിനെ പുറത്തെടുത്തത്. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മക്കൾ - ഹിമ ഹരിദാസ് , ഹിരൺ ഹരിദാസ്. മരുമക്കൾ പ്രേംജി, അഞ്ജലി .



Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.


* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.


* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.


* വൈക്കം എം.എൽ.എ കെ. ബിനുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു.


* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.


*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!


* ഇന്ന് തന്നെ സന്ദർശിക്കൂ!



Follow us on :

More in Related News