Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂറിന കർമ്മ പദ്ധതി ഉദ്ഘാടനം വ്യാഴാഴ്ച മന്ത്രി ടി.സിദ്ധിക്ക് പീരുമേട്ടിൽ നിർവ്വഹിക്കും.

06 Oct 2026 14:01 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പീരുമേട്: സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ പെടുത്തി ഇടുക്കി ജില്ലയിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച വളഞ്ഞാങ്കാനം പി.ഡി.എസ്. അങ്കണത്തിൽ കൃഷി വകുപ്പു മന്ത്രി ടി.സിദ്ധിക്ക് നിർവ്വഹിക്കും.പീരുമേട് ഡവലപ് മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സുഗന്ധവ്യഞ്ജസെക്കൻഡറി പ്രോസസിങ് യൂണിറ്റ്,മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആന്റ്സ്പൈസസിന്റെ  

 പ്രൈമറി പ്രോസസിങ് യൂണിറ്റ്, മൂന്നാർ ഹോർട്ടി കോർപ്പിന്റെ ഇന്റിഗ്രേറ്റഡ്പാക് ഹൗസ് എന്നിവയാണ് നടപ്പിലാക്കുന്നത്. അഡ്വ. സിറിയക് തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ  ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് മുഖ്യാതിഥിയാവും.ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണവും എസ്.എച്ച്.എം ഡയറക്ടർ ആശ പദ്ധതി വിശദീകരണ വും നടത്തും. സംസ്ഥാന അവാർഡ് ജേതാക്കളെ റോയ് കെ. പൗലോസ് എം.എൽ. എ യും എഫ്. രാജ എം.എൽഎയും ആദരിക്കും. മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ എന്നീ വിശിഷ്ഠാതിഥികളെ സേനാപതി വേണു എം.എൽ.എ. ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഡി വിഷൻ അംഗം മിനി സാബു,ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ സംഘടന ഭാരവാഹികൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പി.ഡി.എസ്. ഡയറക്ടർ ഫാ. ദീപു പുത്തൻപുരയ്ക്കൽ എന്നിവർ പങ്കെടുക്കും


Follow us on :

More in Related News