Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2026 17:47 IST
Share News :
വൈക്കം: പെരുവ കുന്നപ്പള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഫാക്ടറിക്ക് തീപിടിച്ച് കോടികളുടെ നാശനഷ്ടം. ബുധനാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി തലയോലപ്പറമ്പ് അരയത്തേൽ ആൽവിൻ ജോർജ്ജിൻ്റെ ഉടമസ്ഥതയിലുള്ള പി. സി. ബി എക്സ്പ്രസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടർ ചിപ്പുകളും മദർബോർഡുകളും നിർമ്മിക്കുന്നതിനായി സജ്ജമാക്കിക്കൊണ്ടിരുന്ന ഫാക്ടറിയിൽ ഏ. സിയിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഈ വരുന്ന ഡിസംബർ അവസാനവാരം ഉത്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി മണിക്കൂറുകൾ കൊണ്ടാണ് തീയണച്ചത്.
കോടികളുടെ നഷ്ടമാണ് തീപിടുത്തത്തിൽ ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഫാക്‌ടറിയിൽ ഏ.സി ഘടിപ്പിച്ചിരുന്നു ഈ ഏ. സിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തത്തിൽ ഫാക്‌ടറിയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. പുതുതായി എത്തിച്ച വിലകൂടിയ യന്ത്രസാമഗ്രികളും, ഉപകരണങ്ങളും കത്തിനശിച്ചതായാണ് വിവരം. അപകടസമയത്ത് ഫാക്ടറിക്കുള്ളിൽ തൊഴിലാളികളും മറ്റും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
Follow us on :
Tags:
More in Related News
Please select your location.