Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 22:10 IST
Share News :
മാനന്തവാടി: അമ്മയുടെ മരണത്തെ തുടർന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. എടവക കരിന്തിരിക്കടവ് പാറച്ചാലിൽ ഓനിച്ചന്റെയും പരേതയായ മേരിയുടെയും മകൻ ദീപു ജോൺ (33)ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 7.45ഓടെയായിരുന്നു അപകടം. മാനന്തവാടി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് എൽ.എഫ്. സ്കൂൾ കവലയിലേക്ക് ബുള്ളറ്റിൽ വരികയായിരുന്നു ദീപു. ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിന് മുന്നിൽവെച്ച് തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ദീപു റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ എതിർദിശയിൽ വരികയായിരുന്ന റിക്കവറി വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപു സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
രണ്ടാഴ്ച മുൻപാണ് ദീപു വിദേശത്തുനിന്ന് നാട്ടിലെത്തിയത്. മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഡോ. എമിലി (ദുബായ്). ഒരു കുട്ടിയുണ്ട്. സഹോദരി: ദിവ്യ ജോൺ.
Follow us on :
Tags:
More in Related News
Please select your location.