Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും 40 കിലോയോളം ഭാരവും 11 അടി നീളവും ഉള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി.

29 Sep 2026 23:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങിൻ ചുവട്ടിൽ കൂട്ടി ഇട്ടിരുന്ന ഉണങ്ങിയ മടലുകൾക്കിടയിൽ ഒളിച്ച ഭീമൻ പെരുമ്പാമ്പിനെ ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി.പാലാം കടവ് - വെട്ടിക്കാട്ട് മുക്ക് റോഡിൽ

തലയോലപ്പറമ്പ് താഴപ്പള്ളി പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് 8 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴയാറിൻ്റെ കൈവഴിയിൽ പുത്തൻ തോട്ടിൽ നിന്നും കയറിയ പെരുമ്പാമ്പ് പ്രധാന റോഡിന് സമീപമുള്ള നന്മിറ്റത്ത് നിയാസിൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിലേക്ക് നീങ്ങുന്നത് അത് വഴി വന്ന സമീപവാസിയാണ് ആദ്യം കണ്ടത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൾ സലിമിനെ വിവരം അറിയിക്കുകയായിരുന്നു. 

സർപ്പ അംഗം അരയൻകാവ് സ്വദേശി പി.എസ് സുജയ് എത്തി ഒരു മണിക്കൂറിലധികം എടുത്താണ് ഏകദേശം 40 കിലോയോളം ഭാരവും 11 അടിയിലധികം നീളവുമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി ഏറെ കഷ്ടപ്പെട്ട് ചാക്കിലാക്കിയത്. അസാമാന്യ നീളവും തൂക്കവും വരുന്ന പെരുമ്പാമ്പിനെ അടുത്ത കാലത്ത് ആദ്യമായിട്ടാണ് പിടികൂടുന്നതെന്നും

പിടികൂടിയ പാമ്പിനെ ഫോറസ്റ്റിന് കൈമാറുമെന്നും സർപ്പ അംഗം സുജയ് പറഞ്ഞു.


Advt.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News