Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Oct 2026 11:30 IST
Share News :
കോഴിക്കോട് : പുത്തലത്ത് രാഘവൻ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടി സംഘടിപ്പിക്കുന്ന 45-ാമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ് പുതിയങ്ങാടി കെ.ടി.എം.എസ് എൽ.പി. സ്കൂളിൽ നടന്നു. മത്സരത്തിന്റെ ഉദ്ഘാടനം പ്രൈഡ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സി.ഇ.ഒ. ശൈലേഷ് സി. നായർ നിർവഹിച്ചു.
വിവിധ വിഭാഗങ്ങളിലായി നിരവധി യോഗ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
വൈകിട്ട് നടന്ന സമാപന ചടങ്ങിൽ ഒന്നാം വാർഡ് കൗൺസിലർ വി.പി. മനോജ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകി.
ടീം വിഭാഗത്തിൽ ഒന്നാം സ്ഥാനം ടീം യോഗ
നേടിയപ്പോൾ എഫ്.സി.എസ്. പൂളാടിക്കുന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ചടങ്ങിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി രാകേഷ് ശങ്കർ പുത്തലത്ത്, പ്രസിഡന്റ് പ്രകാശൻ കളരിക്കൽ, ഗോപാലകൃഷ്ണൻ, ജനറൽ കൺവീനർ ബൈജു സി. എന്നിവർ സംസാരിച്ചു.
കോഴിക്കോട് ജില്ലാ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങൾ ഒക്ടോബർ 25ന് കോഴിക്കോട് നടക്കുന്ന സംസ്ഥാനതല യോഗാസന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.