Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാറക്കൽ അബ്ദുല്ല നാമനിർദേശ പത്രിക സമർപ്പിച്ചു

24 Mar 2026 06:35 IST

NewsDelivery

Share News :

വടകര: കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. വടകര തഹസിൽദാർ സുബൈർ എൽ. കെ മുൻപാകെയാണ് പാറക്കൽ പത്രിക സമർപ്പിച്ചത്. മുന്നണി നേതാക്കളായ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, അഡ്വ. പ്രമോദ് കക്കട്ടിൽ, കെ.ടി അബ്ദുറഹിമാൻ, കാവിൽ രാധാകൃഷ്ണൻ എന്നിവർ സ്ഥാനാർഥിക്ക് ഒപ്പം ഉണ്ടായിരുന്നു. വടകര റസ്റ്റ് ഹൗസ് പരിസരത്തുനിന്ന് യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാർഥി എത്തിയത്.

Follow us on :

More in Related News