Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 10:55 IST
Share News :
മലപ്പുറം : അരീക്കോട് ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിരക്ഷ കുടുംബസംഗമം ‘സ്നേഹസ്പർശം '26’ അരീക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 126 കിടപ്പുരോഗികളും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം അധ്യക്ഷത വഹിച്ചു.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.എൻ. അനൂപ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി മുഖ്യാതിഥിയായി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, വൈസ് പ്രസിഡന്റ് സി.ടി. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഡബ്ല്യു. അബ്ദുറഹ്മാൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ പടിയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദ്, ലത്തീഫ് വെള്ളേരി, മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് പി.പി. സഫറുള്ള, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അബ്ദുൽ ഖയ്യൂം (ലാല), ജില്ലാ സാന്ത്വന പരിചരണ കോർഡിനേറ്റർ പി. ഫൈസൽ, പഞ്ചായത്ത് സെക്രട്ടറി കെ. സുജാത എന്നിവർ സംസാരിച്ചു.
സംഗമത്തിനെത്തിയ രോഗികൾക്കും കുടുംബാംഗങ്ങൾക്കും ഉച്ചഭക്ഷണവും സുമനസ്സുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യക്കിറ്റുകളും സ്നേഹോപഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് അബ്ദുൽ ഹയ്യ്, മുഹ്‌സിന മമ്പാട്, ഷഫീക് ബാവ എന്നിവർ നയിച്ച സംഗീത വിരുന്നും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.