Tue Dec 12, 2023 10:56 PM 1ST

Sign In

വിദ്യാർഥികൾക്കായി ദ്വിദിന നവ സംരംഭക ശിൽപശാല സംഘടിപ്പിച്ചു

23 Nov 2026 10:47 IST

Jithu Vijay

Share News :

മലപ്പുറം : വിദ്യാർഥികളിലെ സർഗാത്മകതയും നൂതന ആശയങ്ങളും കണ്ടെത്തി പ്രായോഗിക ഉത്പന്നങ്ങളായും സേവനങ്ങളായും വികസിപ്പിക്കുന്നതിനുള്ള യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (വൈ.ഐ.പി) ശാസ്ത്രപഥം പദ്ധതിയുടെ ഭാഗമായി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.


സമഗ്ര ശിക്ഷ കേരളം മുഖേന പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ ഉപജില്ലകളിൽ നിന്നും ആശയങ്ങൾ സമർപ്പിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി എടപ്പാൾ ബി.ആർ.സി. കോൺഫ്രൻസ് ഹാളിൽ കെ-ഡിസ്കിന്റെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കെ.പി. നൗഷാദലി എം.എൽ.എ. ശിൽപശാല ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു അധ്യക്ഷത വഹിച്ചു.


എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആശാ ജോസ്, ബി.പി.സിമാരായ എ. കേശവൻ നമ്പീശൻ, സി. റഫീഖ്, കെ-ഡിസ്ക് പരിശീലകരായ ബൈജു വൈദ്യക്കാരൻ, ഡോ. ലിജോ ജോർജ്ജ് ഉമ്മൻ, സ്പെഷ്യലിസ്റ്റ് അധ്യാപകൻ രാജേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Follow us on :

More in Related News