Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 11:37 IST
Share News :
കോട്ടക്കൽ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ കാരുണ്യയാത്ര സംഘടിപ്പിച്ചു.
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ പ്രതീക്ഷാലയം, സ്നേഹാലയം എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത്. അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും സൗഹൃദം പങ്കുവെച്ചും വിദ്യാർത്ഥികൾ സന്തോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുകയും രണ്ട് സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം കൈമാറുകയും ചെയ്തു.
ശിഹാബുദ്ദീൻ കാവപ്പുര, ഹാജറ പോക്കാട്ട്, രഞ്ജുഷ പി., ജൂനിയർ റെഡ് ക്രോസ് കൗൺസിലർ, അസൈനാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്നേഹവും കരുതലും പങ്കുവെച്ച ഈ കാരുണ്യയാത്ര വിദ്യാർത്ഥികളിൽ സേവനമനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിന് സഹായകമായി.
Follow us on :
Tags:
More in Related News
Please select your location.