Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 22:53 IST
Share News :
ചാവക്കാട്:പേരാമംഗലം പെരിങ്ങന്നൂർ കോരമ്പിൽ വീട്ടിൽ അഭിജിത്തിനെ(31)കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അഭിജിത്തിൻറെ അച്ഛനും കേസിലെ പ്രതിയുമായ സജീവനെ(61)ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി അഞ്ചുവർഷം ഒരുമാസം കഠിന തടവിനും 10000 പിഴ അടയ്ക്കാനും,പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം കഠിനതടവിനും ശിക്ഷിച്ചത്.2021 സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം.സ്ഥിരം മദ്യപാനിയായ സജീവൻ ഭാര്യ പാർവതിയെ വഴക്കുപറയും മർദ്ദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.സംഭവദിവസം മദ്യപിച്ച് വന്ന സജീവൻ പാർവതിയെ വഴക്കുപറയുന്നത് കേട്ട് മകനായ അഭിജിത്ത് ചോദിച്ചതിനുള്ള വിരോധം വെച്ച് ഇറച്ചി വെട്ടുകാരനായ സജീവൻ വീട്ടിലെ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഇറച്ചി വെട്ടുന്നതിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.പിഴ സംഖ്യ പരിക്കേറ്റ അഭിജിത്തിന് നൽകുന്നതിന് വിധിയിൽ പ്രത്യേക പരാമർശം ഉണ്ട്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 10 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും തൊണ്ടിമുതലകളും,ശാസ്ത്രീയ തെളിവുകളും തെളിവായി ഹാജരാക്കി.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ.രജിത്കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസർ ആയ പോലീസ് അസിസ്റ്റൻറ് സബ്ബ് ഇൻസ്പക്ടർ പി.ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.