Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷ്ടിച്ച ബൈക്കുമായി കാപ്പ പ്രതിയും കൂട്ടാളിയും പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ

23 Sep 2026 14:25 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : മോഷ്ടിച്ച ബൈക്കുമായി കാപ്പ പ്രതിയും കൂട്ടാളിയും പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായി. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ ഉമ്മറലി (30), ചേളാരി സ്വദേശി മൻസൂർ (39) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാത്രി 11 മണിയോടെ പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ ജയപ്രകാശും സി.പി.ഒ പ്രജോഷും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടയിൽ, നമ്പർ പ്ലേറ്റില്ലാതെ അതിവേഗതയിലെത്തിയ മോട്ടോർസൈക്കിൾ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ഇവരെ പോലീസ് പിടികൂടിയത്.


മുൻപ് കാപ്പ നടപടി നേരിട്ടിട്ടുള്ള ഉമ്മറലിയെ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ, മൂന്നിയൂർ സ്വദേശി സൽമാൻ ഫാരിസിന്റേതായ ഈ വാഹനം സെപ്റ്റംബർ 10-ന് മേലേ ചേളാരിയിൽ നിന്ന് മോഷണം പോയതാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചേളാരി സ്വദേശി മൻസൂറാണ് വാഹനം നൽകിയതെന്ന് ഉമ്മറലി മൊഴി നൽകിയതിനെ തുടർന്ന്, തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ പെട്ട മൻസൂറിനെയും മോഷ്ടിച്ച വാഹന സഹിതം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്.ഐ ജയപ്രകാശ്, സി.പി.ഒ പ്രജോഷ് എന്നിവർക്ക് പുറമെ എസ്.സി.പി.ഒമാരായ ജയേഷ്, നന്ദകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

More in Related News