Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോസ്റ്റലിൽ നിന്ന് യുവതിയെ വിളിച്ചിറക്കി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഗുരുതരമായി പൊള്ളലേറ്റു

23 Sep 2026 06:59 IST

NewsDelivery

Share News :

കാക്കനാട്: ഹോസ്റ്റലിൽ നിന്ന് യുവതിയെ വിളിച്ചിറക്കി ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ സ്വദേശി ജയശ്രീ (42)യെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ പൊലീസ് പിടികൂടി. അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണ് ജയശ്രീയെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപം അമ്പാടിമൂലയിലെ ജയശ്രീ താമസിച്ചിരുന്ന സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം. കാനിൽ കരുതിയിരുന്ന ദ്രാവകം യുവതിയുടെ ശരീരത്തിലും മുഖത്തും ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow us on :

More in Related News