Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭര്‍ത്താവിനോട് കണ്ണടച്ച്‌ പ്രാര്‍ഥിക്കാന്‍ പറഞ്ഞു, മുറിയുടെ പിന്നില്‍ ലൈംഗികമായി യുവതിയെ പീഡിപ്പിച്ചു, വ്യാജ സിദ്ധന്‍ പിടിയില്‍

24 Sep 2026 11:36 IST

NewsDelivery

Share News :

കോഴിക്കോട് താമരശ്ശേരിയില്‍ ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ പിടിയില്‍.

പുതുപ്പാടി സ്വദേശിയായ അൻവർ സാദത്തിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി ഉപദ്രവിച്ച ശേഷം വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ദാമ്പത്യ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും ഇയാളെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് മന്ത്രിച്ചാല്‍ പ്രശ്നങ്ങളെല്ലാം മാറുമെന്ന് വിശ്വസിപ്പിച്ച ഇയാള്‍, ചടങ്ങുകളുടെ ഭാഗമായി ഭർത്താവിനോട് മുറിയുടെ മൂലയിലേക്ക് തിരിഞ്ഞിരുന്ന് കണ്ണടച്ച്‌ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. ഭർത്താവ് കണ്ണടച്ചിരുന്ന സമയം യുവതിയെ മുറിയുടെ പിൻഭാഗത്തേക്ക് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ നിരവധി സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. വ്യാജസിദ്ധന്റെ പീഡനങ്ങള്‍ക്കെതിരെ പരാതികള്‍ ഉയർന്നതിനെ തുടർന്ന് ഇയാളുടെ ചികിത്സാ കേന്ദ്രത്തിലേക്ക് മുമ്പ് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.

Follow us on :

More in Related News