Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 23:34 IST
Share News :
പരപ്പനങ്ങാടി : കേരള സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതി ‘ഓപ്പറേഷൻ തണ്ടറിന്റെ 'ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് തിരൂർ, ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ, എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുടെ സംയുക്ത പരിശോധനയിൽ ഒരു
കിലോയോളം ഉണക്ക കഞ്ചാവുമായി കോഴിക്കോട്, ഫെറോക് സ്വദേശികളായ വിശ്വജിത് (21), മുഹമ്മദ് ഷിനാസ് (21) എന്നിവരെ പിടികൂടി.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഏകദേശം അര ലക്ഷം രൂപ വിലവരും. പ്രതികളെ ചോദ്യം ചെയ്തതിൽ ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം പരപ്പനങ്ങാടിയിൽ എത്തിച്ച് ഫെറോക്, കോഴിക്കോട് എന്നീ ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തികയായിരുന്നു പ്രതികളുടെ ലക്‌ഷ്യം.
പരിശോധനയിൽ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പാലക്കാട് ഡിവിഷൻ എസ്.ഐ ദീപക്. എ. പി എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി ഇൻസ്‌പെക്ടർ ഷനോജ്, എന്നിവരുടെ മേൽനോട്ടത്തിൽ നടന്നു. സംഘത്തിൽ ആർ പി ഫ് തിരൂർ എ.എസ്.ഐ ഹരിഹരൻ, എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ അരവിന്ദൻ, ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം കോൺസ്റ്റബിൾസ് എൻ. ശ്രീജിത്ത്, പ്രസാദ് എം മറ്റും എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.