Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞീഴൂർ വിശ്വഭാരതി ശ്രീനാരായണ എച്ച്.എസ്.എസ്. കുറവിലങ്ങാട് ഉപജില്ലാ കായികമേളയിൽ ഒന്നാം സ്ഥാനത്ത്..

09 Oct 2026 19:24 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി :പാലായിൽ നടന്ന കുറവിലങ്ങാട് ഉപജില്ലാ കായികമേളയിൽ ഞീഴൂർ വിശ്വഭാരതി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 18-ാം തവണയും ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.. മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ സ്കൂളിനെക്കാൾ 90-ലധികം പോയിന്റുകൾ നേടിയാണ് വിശ്വഭാരതി കിരീടം ചൂടിയത്. ​ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ കുട്ടികളെയും കായിക അധ്യാപിക അശ്വതി രാജ്, കുട്ടികൾക്ക് പ്രോത്സാഹനം നൽകിയ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഷൈനി.എം.ഡി, ഹൈസ്കൂൾ വിഭാഗം എച്ച്.എം. രാജീഷ് എസ്. സ്റ്റാഫ് സെക്രട്ടറി അനുജ കെ ശേഖർ, മറ്റ് അധ്യാപകർ, കായിക വിഭാഗം അസ്സി. അനീഷ് നന്ദനൻ എന്നിവരെ സ്കൂൾ മാനേജർ പി.കെ.നാരയണൻ, എസ്.എൻ.ഡി.പി മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി പി.എൻ.ജയചന്ദ്രൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സുദീപ്ദാസ് എന്നിവർ അനുമോദിച്ചു. തുടർന്ന് വിജയികളായ കുട്ടികളുമായി അധ്യാപകർ സ്കൂൾ പരിസരത്ത് വിജയാഘോഷം സംഘടിപ്പിച്ചു.

Follow us on :

More in Related News