Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിജയന്തിയും അന്താരാഷ്ട്ര അഹിംസാ ദിനവും ആചരിച്ചു

04 Oct 2026 16:32 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: രാജയോഗ സെന്റർ ഫോർ സെൽഫ് ഡെവലപ്‌മെന്റ, ഇന്ത്യൻ എംബസിയുമായി സഹകരിച്ച് മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികവും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അഹിംസാ ദിനവും ആചരിച്ചു.

സമാധാനം, സത്യം, അഹിംസ, സൗഹാർദം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പരിപാടിയിൽ സംഗീതവും സാംസ്‌കാരിക അവതരണങ്ങളും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

ഗാന്ധിജിയുടെ ദയ, കരുണ, അഹിംസ എന്നീ ജീവിതമൂല്യങ്ങൾ കുട്ടികൾ വിവിധ അവതരണങ്ങളിലൂടെ അവതരിപ്പിച്ചു. സിസ്റ്റർ ഗോപീ പട്ടേൽ നയിച്ച ‘സമാധാനത്തിന്റെ ധൈര്യം: വിഭജിതമായ ലോകത്തിൽ അഹിംസ’ എന്ന വിഷയത്തിലുള്ള സെഷൻ പരിപാടിയുടെ പ്രധാന ആകർഷണമായി. തുടർന്ന് മാർഗനിർദേശത്തോടെയുള്ള ധ്യാനവും നടന്നു.

ലോകത്ത് ശാശ്വതമായ സമാധാനം കൈവരിക്കാൻ വ്യക്തികളുടെ ഉള്ളിൽ സമാധാനം വളരേണ്ടതിന്റെ പ്രാധാന്യം സെഷനിൽ ചൂണ്ടിക്കാട്ടി. ആന്തരിക സമാധാനം, കരുണ, ബോധപൂർവമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സാമൂഹിക സംരംഭങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News