Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"കൊടുങ്ങല്ലൂരോണം 2026" ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി

04 Oct 2026 20:21 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന കൊടുങ്ങല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തുടർച്ചയായ നാലാം വർഷവും സംഘടിപ്പിച്ച "കൊടുങ്ങല്ലൂരോണം 2026" ആഘോഷം വർണാഭമായ പരിപാടികളോടെ അരങ്ങേറി.

മസ്കറ്റ് റുസൈലിലെ അൽ മക്കരിം ഹാളിൽ രാവിലെ 11.30ന് ഭാരവാഹികൾ ദീപം തെളിയിച്ചതോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. രാത്രി 9.30 വരെ നീണ്ടുനിന്ന പരിപാടികളിൽ കൂട്ടായ്മ അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

സെക്രട്ടറി അൻസാർ കുഞ്ഞുമൊയ്തീൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ, കൂട്ടായ്മയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളും ഭാവി പദ്ധതികളും പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ബിജു അയ്യാരിൽ, ആൻസൻ ഇലഞ്ഞിക്കൽ, മീഡിയ മാനേജർ മുജീബ് മജീദ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യയും കലാവിരുന്നും ആഘോഷത്തിന് മാറ്റുകൂട്ടി. കൂട്ടായ്മയിലെ കുട്ടികളും മുതിർന്നവരുമായ കലാകാരന്മാർ അവതരിപ്പിച്ച നൃത്ത-സംഗീത പരിപാടികളും മറ്റ് കലാപരിപാടികളും പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.

ചടങ്ങിന്റെ പ്രധാന ആകർഷണമായി കൊടുങ്ങല്ലൂർ കൂട്ടായ്മ അണിയിച്ചൊരുക്കിയ കൊടുങ്ങല്ലൂരിനായുള്ള തീം സോങ്ങിന്റെ പ്രകാശനം നടന്നു. കൊടുങ്ങല്ലൂരിന്റെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ പി. എസ്. റഫീഖ് രചിച്ച ഗാനത്തിന് ഷമീർ യൂസഫ് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ, റഫീഖ് എൻ. റാഫി ദൃശ്യസംയോജനവും ജാസിം ജമാൽ ആലാപനവും നിർവഹിച്ചു. വേദിയിൽ നടന്ന ഗാനത്തിന്റെ റിലീസ് ചടങ്ങ് ശ്രദ്ധേയമായി.

സുനിൽ കാട്ടകത്തിന്റെ നന്ദിപ്രകാശനത്തോടെ രാത്രി 9.30ന് പരിപാടികൾ സമാപിച്ചു.

Follow us on :

More in Related News