Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Oct 2026 19:28 IST
Share News :
കടുത്തുരുത്തി: നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് കരിയറിൽ കൃത്യമായ ദിശാബോധവും വ്യക്തതയും നൽകിക്കൊണ്ട്, കടുത്തുരുത്തി ടൗൺ റോട്ടറി ക്ലബ്ബിന്റെയും ചേർത്തല എസ്.എൻ.പുരം സാരഥി സെന്റർ ഫോർ എക്സലൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂളിൽ (SKPS) കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.
ജീവിതത്തിന്റെ നിർണ്ണായക ഘട്ടമായ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചികൾക്കും സ്വപ്നങ്ങൾക്കും അനുയോജ്യമായ ഉപരിപഠന മേഖലകളും കരിയർ വഴികളും തിരഞ്ഞെടുക്കാൻ ഈ ക്യാമ്പ് ഏറെ മുതൽക്കൂട്ടായി....
ചേർത്തല എസ്.എൻ.പുരം സാരഥി സെന്റർ ഫോർ എക്സലൻസ് ഡയറക്ടർ കേണൽ എസ്. വിജയൻ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നയിച്ചു.... കരിയർ ലോകത്തെ സാധ്യതകളും വെല്ലുവിളികളും ലളിതമായ ഉദാഹരണങ്ങളിലൂടെ അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകി. ഡയറക്ടർ റൊട്ടേറിയൻ അഡ്വ. അരവിന്ദാക്ഷൻ പരിപാടികൾക്ക് നേതൃത്വം നൽകി ഏകോപിപ്പിച്ചു.
ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ എം.യു. ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ രക്ഞ്ഞി വിൽസൺ സ്വാഗതവും റോട്ടറി ക്ലബ് സെക്രട്ടറി ജോമോൻ ജോസഫ്, ട്രഷറർ തോമസ് തോമസ് കുഴിവേലി, അഡ്വ. ജോസ് ജോസഫ് കുഴിവേലി,
ജെമിനി തോമസ് വഴുതനപ്പള്ളി,
പോൾ ടി മാണി ആശംസകൾ അറിയിച്ച സംസാരിച്ചു....
ഉജ്ജ്വലമായ ഒരു ഭാവിയിലേക്കുള്ള ചുവടുവെപ്പായി മാറിയ ഈ പ്രോഗ്രാം, കുട്ടികളുടെ ഉള്ളിലെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നതിനും ലക്ഷ്യബോധത്തോടെ മുന്നേറാൻ പ്രചോദനം നൽകുന്നതുമായി മാറി...
Follow us on :
Tags:
More in Related News
Please select your location.