Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ ആറാം ഘട്ട നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

04 Oct 2026 14:42 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: റൂവി മലയാളി അസോസിയേഷൻ, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്, അൽ സഫ മാൾ (കെ എം ട്രേഡിങ്) എന്നിവർ സംയുക്തമായി മബെല അൽ സഫ മാളിൽ സംഘടിപ്പിച്ച ആറാം ഘട്ട നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ് വിജയകരമായി സമാപിച്ചു. നിരവധി പ്രവാസികൾ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.

ഓൺലൈൻ രജിസ്‌ട്രേഷൻ സ്വന്തമായി നടത്താൻ കഴിയാത്ത പ്രവാസികളെ സഹായിക്കാനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിലേക്കുള്ള വഴിയൊരുക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. മുജീബ്, അൽ സഫ മാൾ മാനേജർ ഷിമീർ കാസിം, പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് മാനേജർ സഫാൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സുജിത് പത്മകുമാർ, ഷാജഹാൻ, നീതു ജിതിൻ, ആശ്ന റോഷൻ, ലക്ഷ്മി വിജീഷ്, ഷംജി ബാബു, ഷെറീന ഫൈസൽ, വിജേഷ്, പ്രിയ വിജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News