Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ VISATന്റെ തൂഫാൻ മാരത്തോൺ ശ്രദ്ധേയമായി.

09 Oct 2026 18:32 IST

santhosh sharma.v

Share News :

വൈക്കം: ലഹരി എന്ന വിപത്തിനെതിരെ ശക്തമായ ബോധവൽക്കരണവുമായി VISAT എൻജിനീയറിങ് കോളേജിന്റെ രണ്ടാംഘട്ട ജനകീയ മുന്നേറ്റമായി സംഘടിപ്പിച്ച 'തൂഫാൻ'മാരത്തോൺ ശ്രദ്ധേയമായി. വെള്ളിയാഴ്ച രാവിലെ വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ നിന്നും ആരംഭിച്ച മാരത്തോൺ കെ. ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വൈക്കം മുതൽ തലയോലപ്പറമ്പ് വരെ നീണ്ട ബഹുജന മാരത്തോണിൽ VISATലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങളുമായി അണിനിരന്നു. VISAT എൻജിനീയറിങ് കോളേജ്, നെല്ലൂരുപാറ, മുത്തോലാപുരം, VISAT ആർട്സ് ആൻഡ് സയൻസ് കോളേജ്, ഇലഞ്ഞി എന്നിവയുടെ നേതൃത്വത്തിലാണ് മാരത്തോൺ സംഘടിപ്പിച്ചത്. വിസാറ്റ് എൻജിനീയറിംങ്ങ് കോളേജ് പ്രിൻസിപ്പൽ

ഡോ.സി.വി ബിജു, ആർട്സ് & സയൻസ് പ്രിൻസിപ്പൽ ഡോ. ബോസ് ടോം, പി ആർ ഒ ഷാജി ആറ്റുപുറം, ഡോ. ദീപക് നാരായണൻ, എൻ എസ് എസ് ,എൻ സി സി വളണ്ടിയർമാർ മാരത്തോണിന് നേതൃത്വം നൽകി. തുടർന്ന്

തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് പി.എസ്. ഷിജോ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് എസ്.ഐ മിഥുൻ എം.എസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

തങ്കമ്മ വർഗീസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു, എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.എം.ജി നായർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീലത, ഹെഡ്മിസ്ട്രസ്

മായാദേവി, തലയോലപ്പറമ്പ് റോട്ടറി ക്ലബ് പ്രസിഡൻ്റ് വി.പി ഉണ്ണികൃഷ്ണൻ,

റോട്ടേറിയൻ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മാരത്തോണിൽ ഏ.ജെ ജോൺ

സ്കൂൾ വിദ്യാർത്ഥികൾ, റോട്ടറി ക്ലബ്ബ് അംഗങ്ങൾ, പൊതുജനങ്ങൾ, പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കാളികളായി.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News