Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2026 22:31 IST
Share News :
വൈക്കം: ബ്രഹ്മമംഗലം ഗവ. യു പി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കെ.ബിനിമോൻ എംഎൽഎ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ്കെ.കെ.കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ.സണ്ണി ഓണ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം എം.കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റെജിമേച്ചേരി, എസ്. ജയപ്രകാശ്, മനുമോൾ സുമേഷ്, ടി.ടി.ബിജു, പ്രധാന അധ്യാപിക ഇന്ദു.എസ്.വിജയൻ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ ഓണക്കളി മത്സരങ്ങളും സദ്യയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.