Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ കൺവെൻഷനും ഓണാഘോഷവും സംഘടിപ്പിച്ചു.

21 Aug 2026 22:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം താലൂക്ക് ഓട്ടോ, ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഐ എൻ ടി യു സി കൺവെൻഷനും ഓണാഘോഷവും സംഘടിപ്പിച്ചു. കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടതുമുന്നണിക്ക് അടിത്തറ നൽകിയിരുന്ന തൊഴിലാളികൾ ഇടതുപക്ഷത്തെ കൈവിട്ടതിന്റെ ഫലമാണ് പിണറായി സർക്കാരിന് വൻ പരാജയം ഉണ്ടായതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. തലയോലപ്പറമ്പ് ഗവ.. യു.പി സ്കൂളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി.പ്രസാദ് അധ്യക്ഷത വഹിച്ചു.തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബു .ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് . ജില്ലാ പഞ്ചായത്തംഗം വിജയന്മ ബാബു, ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രൻ, യൂണിയൻ ജനറൽ സെക്രട്ടറി എം.ആർ. ഷാജി. ജില്ലാ ഭാരവാഹികളായ പ്രീത രാജേഷ്. ഇടവട്ടം ജയകുമാർ, ജോർജ്ജ് വർഗ്ഗീസ്, കെ.വി. ചിത്രാംഗദൻ ,കെ.എൻ. വേണുഗോപാൽ, കെ.സുരേഷ്കുമാർ, സി.ജി.ബിനു,അശോകൻ കൂമ്പേൽ, ബി.ഷാജി സന്തോഷ് ചക്കനാടൻ, ബാബു മംഗലത്ത്, ശശി പൂതക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മുതിർന്ന അംഗങ്ങളെ ആദരിക്കൽ, ഓണക്കോടി. വിതരണം എന്നിവയും നടന്നു. തൊഴിലാളികളും നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News