Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2026 18:38 IST
Share News :
ചാവക്കാട്:മണത്തല അയിനിപ്പുള്ളി ശ്രീസുബ്രമണ്യ ശാസ്താ മംഗല ക്ഷേത്രത്തിൽ ഇല്ലംനിറ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.പൂജാദി കാര്യങ്ങളുടെ അവകാശി അയിനിപ്പുള്ളി വൈശാഖ് ശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ ആണ് ചടങ്ങുകൾ നടന്നത്.ക്ഷേത്രം മേൽശാന്തി വിഷ്ണു ശർമ്മ,വിനോദ് കുമാർ ശർമ്മ എന്നിവർ സഹ കാർമ്മികരായി.പൂജിച്ച നെൽക്കതിരുകൾ ഭക്തജങ്ങൾക്ക് വിതരണം ചെയ്തു.ക്ഷേത്രം ഊരാളൻമാരായ അയിനിപ്പുള്ളി വിശ്വംഭരൻ,രവി അയിനിപ്പുള്ളി,ക്ഷേത്ര ഭാരവാഹികളായ പ്രസിഡന്റ് ദിലീപ്,സെക്രട്ടറി പ്രമോദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.