Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 19:36 IST
Share News :
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. വി.കെ. സജീവൻ്റെ വിജയത്തിനായി വെള്ളന്നൂർ വിരിപ്പിലിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ കർഷക സംഗമം കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ കാർഷിക ക്ഷേമ പദ്ധതികൾ കേരളത്തിലെ കർഷകരിലേക്ക് നേരിട്ടെത്താൻ കുന്ദമംഗലത്ത് എൻ.ഡി.എയുടെ വിജയം അനിവാര്യമാണെന്ന് അവർ പറഞ്ഞു.
മണ്ഡലം പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ പാലാഴി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജനസമ്പർക്കത്തിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കുറ്റിക്കാട്ടൂർ, ചെറൂപ്പ എന്നീ പ്രദേശങ്ങളിലെ ഭവന സമ്പർക്ക വേളയിൽ നൂറുകണക്കിന് വോട്ടർമാരെ സ്ഥാനാർത്ഥി നേരിൽ കണ്ടു. കാർഷിക ഉൽപ്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കാത്തതും വന്യജീവി ശല്യം ഉൾപ്പെടെയുള്ള കർഷകരുടെ നീറുന്ന പ്രശ്നങ്ങളും സ്ഥാനാർത്ഥി ചോദിച്ചറിഞ്ഞു.
ഉച്ചയ്ക്ക് ശേഷം കാരന്തൂർ ടൗണിൽ നടന്ന സമ്പർക്ക പരിപാടിയിലും വലിയ ജനപങ്കാളിത്തം ദൃശ്യമായി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ശോഭ കരന്തലജെ തുടങ്ങിയവരുടെ മണ്ഡലത്തിലെ സന്ദർശനം എൻ.ഡി.എയുടെ വിജയസാധ്യതകളെ വലിയ തോതിൽ വർധിപ്പിച്ചിരിക്കുകയാണ്.
Follow us on :
More in Related News
Please select your location.