Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2026 16:03 IST
Share News :
തലയോലപ്പറമ്പ്: ദേശീയ അധ്യാപക ദിനത്തിൽ മികച്ച അധ്യാപകന് ആദരവ് നൽകി തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ്. റോട്ടറി ക്ലബ്ബിൻ്റെ ഈ വർഷത്തെ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകൻ പി.സി അജിത്ത് കുമാറിനാണ് ആദരവ് നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി.പി ഉണ്ണികൃഷ്ണൻ അധ്യാപകനെ പൊന്നാട അണിയിച്ച് മൊമെൻ്റോ നൽകി ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സി. മായദേവി, റോട്ടറി ക്ലബ്ബ് ഭാരവാഹികളായ പി.എസ് ഷിജോ, കണ്ണൻ കൂരപ്പള്ളി, സന്തോഷ് മൂഴികാരോട്ട്, വിഷ്ണു, അധ്യാപകരായ ഫെബി, ക്രിസ്റ്റോ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള അജിത് കുമാർ സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മാതൃകാപരമായ പങ്ക് വഹിക്കുന്ന അധ്യാപകൻ കൂടിയാണ്.
Follow us on :
Tags:
More in Related News
Please select your location.