Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുട്ടുച്ചിറ - കുറുപ്പന്തറ - മാഞ്ഞൂർ സൗത്ത് റോഡ് വികസനത്തിന് 5 കോടി അനുവദിച്ചു - മന്ത്രി. അഡ്വ.മോൻസ് ജോസഫ്

28 Sep 2026 19:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : മുട്ടുചിറ - കുറുപ്പന്തറ - മാഞ്ഞൂർ സൗത്ത് നീണ്ടൂർ മെയിൻറോഡുകളെ സംയോജിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് സംസ്ഥാന സർക്കാർ 5 കോടി രൂപ അനുവദിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു. 

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നിന്നുള്ള ബഡ്ജറ്റ് വർക്ക് എന്ന നിലയിൽ സമർപ്പിച്ച പ്രൊപ്പോസൽ സർക്കാർ തലത്തിൽ അംഗീകരിച്ചുകൊണ്ടാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രി വി. ഡി സതീശനുമായി ജലവിഭവ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ധനകാര്യ വകുപ്പ് റോഡ് നിർമ്മാണ പദ്ധതി അംഗീകരിച്ച് ഉത്തരവിറക്കിയത്. 

കോട്ടയം - എറണാകുളം റോഡിൽ മുട്ടുചിറ ഞായപ്പള്ളി പാലത്തിന് സമീപത്തുനിന്നും ആരംഭിച്ച് മള്ളിയൂർ ക്ഷേത്രം - മണ്ണാറപ്പാറ പള്ളി ജംഗ്ഷനിലേക്കാണ് ആദ്യ റീച്ച് വികസിപ്പിക്കുന്നത്. ഇവിടെനിന്ന് തുടർന്ന് മാഞ്ഞൂർ സൗത്ത് നീണ്ടൂർ പ്രാവട്ടം വഴി കോട്ട മെഡിക്കൽ കോളേജ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് രണ്ടാമത്തെ റീച്ച് നിർമ്മാണം ഉൾപ്പെടുത്തിയിട്ടുള്ളത് . ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിലേക്ക് മെയിൻ റോഡിൻ്റെ മുഖച്ഛായ മാറുന്ന വിധത്തിലാണ് റോഡ് വികസന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി അഡ്വ.മോൻസ് ജോസഫ് വ്യക്തമാക്കി. 

കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന "വിഷൻ 2030" വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുപ്രകാരമുള്ള സർക്കാർ തുടർ നടപടികൾ ആരംഭിച്ചതായി പി.ഡബ്യു.ഡി അധികൃതർ വ്യക്തമാക്കി. 

പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച തോട്ടുവ - കുറുപ്പന്തറ - മാൻവെട്ടം - കല്ലറ പുത്തൻപള്ളി റോഡിൻ്റെ റീ ടാറിംഗ് നവീകരണ നിർമ്മാണ് പ്രവർത്തനങ്ങൾ സെപ്റ്റംബർ 29 ന് ആരംഭിക്കുമെന്നും പി.ഡബ്യു.ഡി അറിയിച്ചു.

Follow us on :

More in Related News