Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 10:51 IST
Share News :
കടുത്തുരുത്തി: കയറിൽ കൈകൾ മുറുകുമ്പോൾ കരുത്ത് ഏറ്റുമുട്ടുന്നു... ഓരോ വലിക്കൊപ്പവും ആവേശം ഉയരുന്നു... ലഹരിക്കെതിരെ ഒരുമയുടെ സന്ദേശമുയർത്തി കടുത്തുരുത്തിയിൽ വടംവലിയുടെ മാമാങ്കം നടത്തി
യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയും എംഎൽഎ ഹെൽപ്‌ഡെസ്കും ചേർന്ന് സംഘടിപ്പിച്ച ‘പോരാട്ടം 2026’ ഓൾ കേരള വടംവലി ചാമ്പ്യൻഷിപ്പ് കടുത്തുരുത്തി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 50 ഓളംപ്രമുഖ വടംവലി ടീമുകൾ മാറ്റുരച്ച പോരാട്ടത്തിൽ . . മണ്ണിൽ കാലുറപ്പിച്ച് കയറിൽ പിടിമുറുക്കുന്ന താരങ്ങൾ കരുത്തും കായികശേഷിയും ഒത്തൊരുമയും പുറത്തെടുക്കുമ്പോൾ ഗാലറിയിൽ നിന്ന് ഉയരുന്ന ആരവം മത്സരനഗരിയെ ആവേശത്തിലാഴ്ത്തി
ഒരു കയറിൽ കൈകോർക്കുന്നവർ, ഒരു ലക്ഷ്യത്തിലേക്ക് വലിക്കുന്നവർ — വടംവലിയുടെ ഈ കൂട്ടായ്മ തന്നെയാണ് ലഹരിക്കെതിരായ പോരാട്ടത്തിന്റെ സന്ദേശവും ഉയർത്തുന്നത്. യുവതലമുറയുടെ കരുത്ത് ലഹരിക്ക് അടിമപ്പെടാനല്ല, കായികമൈതാനത്ത് മാറ്റുരയ്ക്കാനാണെന്ന ശക്തമായ സന്ദേശമാണ് ‘പോരാട്ടം 2026’ .
കയറിന്റെ ഓരോ വലിയും വിജയത്തിനായുള്ള പോരാട്ടമാകുമ്പോൾ, ഗാലറിയിലെ ഓരോ ആരവവും ‘ലഹരിയോട് നോ പറയാം, എന്ന സന്ദേശം ഉയർത്തി. കടുത്തുരുത്തി എസ് എച്ച് ഒ ശരണ്യ എസ് ദേവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.വൈക്കം എംഎൽഎ ബിനുമോൻ ചാമ്പ്യൻഷിപ്പിന് ആശംസകൾ നേർന്നു.
വിവിധ ജില്ലകളിൽ നിന്നായി 50 ടീമുകളാണ് മത്സരത്തിൽ പങ്കെ ടുത്തത്.
നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് മോൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻ സിസ് ജോർജ് എം.പി. മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം ആൻമ രിയ ജോർജ്, ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോയി ജോർജ്, വൈസ് പ്രസിഡന്റ് ദീപ ഇന്ദു ചൂഡൻ, മാഞ്ഞൂർ മോ ഹൻ കുമാർ, ത്രിതല പഞ്ചായ ത്തംഗങ്ങൾ, യൂത്ത് ഫ്രണ്ട് ഭാര വാഹികൾ, പാർട്ടി ഭാരവാഹി കൾ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 44,000 രൂപയും ട്രോഫിയും രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളി ലെത്തിയവർക്ക് 33,000, 22,000, 11,000 രൂപയും ട്രോഫികളും സമ്മാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.