Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ ഓണാഘോഷവും കലാ- കായിക മത്സരങ്ങളും സംഘടിപ്പിച്ചു.

28 Sep 2026 17:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ ഓണാഘോഷവും കലാ- കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വടയാർ ഉദയ് റിസോർട്ടിൽ നടന്ന ആഘോഷപരിപാടികൾ കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി.പി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ശിവപ്രസാദ് ഓണസന്ദേശം നൽകി. ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു, രാജീവ്‌ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കെ. ബിനിമോൻ എം എൽ എ യും കുടുംബവും റോട്ടറി ക്ലബ്ബിൽ അംഗമായി എൻറോൾ ചെയ്തു. ഓട്ടീസം ബാധിച്ച കുട്ടിക്കുള്ള പെൻഷൻ വിതരണം, റോട്ടറി കുടുംബത്തിലെ അധ്യാപകരെ ആദരിക്കൽ, വിവാഹ വാർഷികം ആഘോഷിച്ച റോട്ടറി ക്ലബ്ബിലെ ദമ്പതികളെ ആദരിക്കൽ എന്നിവയും നടന്നു.

Follow us on :

More in Related News