Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 20:46 IST
Share News :
കോട്ടയം: പ്രൊഫ. സി. ആർ. ഓമനക്കുട്ടൻ ഫൗണ്ടേഷൻ പുരസ്‌ക്കാരം പ്രേംപ്രകാശിന് സമ്മാനിച്ചു. മൂന്നാമത് അനുസ്മരണ
സമ്മേളനത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ പുരസ്ക്കാരം സിനിമാ സീരിയൽ രംഗത്തെ സമഗ്രസംഭാവക്ക് നടനും നിർമ്മാതാവുമായ പ്രേംപ്രകാശിന് ജലസേചനമന്ത്രി മോൻസ്
ജോസഫ് സമ്മാനിച്ചത്. 25,000 രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. അനുസ്മരണ സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി. എൻ. വാസവൻ, നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ, അഡ്വ. കെ. സുരേഷ് കുറുപ്പ്, മാക്ട ചെയർമാൻ ജോഷി മാത്യൂ, അഡ്വ. വി. ബി. ബിനു, ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ, കൺവീനർ എം. ജി ശശിധരൻ ,ചിത്ര കൃഷ്ണൻകുട്ടി, മോനി കാരാപ്പുഴ, മംഗളം തമ്പാൻ എന്നിവർ സംസാരിച്ചു. പ്രേം പ്രകാശ് മറുപടി
പ്രസംഗം നടത്തി. കുട്ടികളുടെ ലൈബ്രറി കുട്ടിപാട്ടുകൂട്ടത്തിന്റെ സംഗീതാർച്ചനയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.