Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുടുംബശ്രീ പ്രവർത്തകർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

27 Sep 2026 22:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തിരുവാർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങൾക്കായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ജീവിതശൈലീ രോഗനിർണയം, കാഴ്ച പരിശോധന, ത്വക് രോഗ പരിശോധന, കാൻസർ രോഗനിർണയ പരിശോധന, ക്ഷയരോഗ നിർണയ പരിശോധന എന്നിവയും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ സജിമോൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ സൗമ്യ സുഭാഷ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. എ. അബ്ദുൽ കരീം, സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ രജീഷ് , ജെസ്സി നൈനാൻ, ആദർശ് അശോക്, ഗ്രാമ പഞ്ചായത്തംഗം അഖില സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ. വിനു പ്രസാദ് എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News