Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2026 06:42 IST
Share News :
കോഴിക്കോട്: MSS സംസ്ഥാന സമ്മേളനം ഇന്ന് (ഞായറാഴ്ച) സമാപിക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനവും 'കരുതലുള്ള യുവത്വം, കരുത്തുള്ള സമൂഹം' എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് അതത് കാലഘട്ടത്തിലെ യുവത്വമാണെന്ന് അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ് ദേശീയ പ്രസിഡന്റ് ആമീർ ഇദ്‌രിസ് പറഞ്ഞു. എം.എസ്.എസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവത്വം ആലസ്യം ഉപേക്ഷിച്ച് ഉണർന്ന് കർമനിരതമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.എസ്.എസ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ഫഹദ് കൊമ്പത്ത് അധ്യക്ഷത വഹിച്ചു. ഇ.എസ്. കോല ഗേൾസ് അക്കാദമി ഡയറക്ടർ മൂനീർ ഇദ്‌വി വിലായിൽ, സുലൈമാൻ മേപ്പത്തൂർ, ഡോ. അൻവർ സാദത്ത് (ഐ.എസ്.എം), ഒ.പി.എം. അഷറഫ് (എസ്.കെ.എസ്.എസ്.എഫ്) എന്നിവർ സംസാരിച്ചു. എം.എസ്.എസ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സാദിഖ് വട്ടപറമ്പ് സ്വാഗതവും ട്രഷറർ സി.കെ. ഷംനാട് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം അഡ്വ. വി.കെ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനങ്ങൾ വ്യക്തികളാകുകയും വ്യക്തികൾ പ്രസ്ഥാനങ്ങളാകുകയും ചെയ്യുന്ന കാലത്ത് നിസ്വാർത്ഥ മനുഷ്യരും പ്രഖ്യാപിത മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്ന പ്രസ്ഥാനവും എവിടെയെന്ന അന്വേഷണത്തിനുള്ള ഉത്തരമാണ് എം.എസ്.എസ് എന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻജിനീയർ പി. മമ്മത് കോയ റിപ്പോർട്ട് അവതരിപ്പിച്ചു. ഫഹദ് കൊമ്പത്ത്, മുംതാസ് ടീച്ചർ, പി.ഒ. ഹാഷിം, സാദിഖ് വട്ടപറമ്പ്, വനിതാ വിങ് പ്രതിനിധി ഷാഹിന അഷറഫ്, പി.വി. മുഹമ്മദ് കുട്ടി, എ.പി. കുഞ്ഞാമു, പ്രൊഫ. കെ.വി. ഉമർ ഫാറൂഖ്, ടി. നിസാമുദ്ദീൻ, അഡ്വ. പി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.പി. അബ്ദുറഹീം സ്വാഗതവും എൻ. ഹബീബ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.