Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Sep 2026 19:46 IST
Share News :
കടുത്തുരുത്തി: കുറവിലങ്ങാട് കേരള സയൻസ് സിറ്റിയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ 5.70 കോടി രൂപ അനുവദിച്ചതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു.
കുറവിലങ്ങാട് കോഴായിലുള്ള സയൻസ് സിറ്റി അങ്കണത്തിൽ മുൻ സർക്കാരിന്റെ സമയത്ത് ഭാഗികമായി നടപ്പാക്കിയ ഒന്നാം ഘട്ട വികസന പ്രവർത്തനങ്ങൾ തികച്ചും അപൂർണ്ണവും അപര്യാപ്തവുമാണെന്ന് പുതിയതായി അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ വിലയിരുത്തിയതായി മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സയൻസ് സിറ്റിയുടെ അവശേഷിക്കുന്ന മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിക്കുന്നതിനും പുതുതായി നടപ്പാക്കാനുള്ള വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ പുതിയ മന്ത്രിസഭ തീരുമാനമെടുത്തിരിക്കുകയാണ്.
മുഖ്യമന്ത്രി വി.ഡി സതീശൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, എന്നിവരുമായി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കേരള സയൻസ് സിറ്റിയിൽ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നത് . ഇതേ തുടർന്ന് സംസ്ഥാന സർക്കാരിൻ്റെ കീഴിലുള സയൻസ് ആൻഡ് ടെക്നോളജി വിഭാഗം ഡയറക്ടർ ഡോ. ജെയ്മോൻ ജേക്കബ് നേതൃത്വം നൽകി സർക്കാരിന് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ട് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സയൻസ് സിറ്റിയിൽ ആസ്ട്രോണോമിക്കൽ ഒബ്സർവേറ്ററി രൂപീകരണം, സ്പേസ് തീയേറ്ററിൻ്റെ നിർമ്മാണ പൂർത്തീകരണം വിപുലമായ ഡ്രെയിൻ നിർമ്മാണം , ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിൻ്റെയും ഓസ്സാനം ബിൽഡേഴ്സ് വിഭാഗത്തിന്റെയും കുടിശ്ശിക പദ്ധതികളുടെ പൂർത്തീകരണം , മോഷൻ സിമുലേറ്റർ ബിൽഡിങ്ങിൽ 6D മോഷൻ സിമുലേറ്റർ സ്ഥാപിക്കുന്ന പ്രവർത്തി ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നിർമ്മാണ ജോലികളാണ് രണ്ടാംഘട്ട വികസന പദ്ധതിയുടെ ആദ്യപാദത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
കോഴാ സയൻസ് സിറ്റി അങ്കണത്തിൽ ഒക്ടോബർ ആദ്യവാരം ബന്ധപ്പെട്ട എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ഔദ്യോഗിക സന്ദർശനവും വികസന കാര്യങ്ങൾ പരിശോധിക്കുവാനുള്ള യോഗവും വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തിരമായി ആരംഭിക്കാൻ കഴിയുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്രയും പെട്ടെന്ന് തുടക്കം കുറിക്കാൻ തീരുമാനിച്ചിട്ടുണ്ട് . കേരള സംസ്ഥാനത്തിന് അഭിമാനിക്കാൻ കഴിയുന്ന വിധത്തിലുള്ള ഉന്നത നിലവാരത്തിലേക്ക് കുറവിലങ്ങാട് സയൻസ് സിറ്റിയുടെ രൂപവും ഭാവവും പ്രവർത്തനങ്ങളും മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ മുൻഗണനക്രമത്തിൽ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ. മോൻസ് ജോസഫ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.