Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി മസ്‌കറ്റ് കെഎംസിസി

04 May 2025 18:46 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി, മസ്‌കറ്റ് കെഎംസിസിയുടെ വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സീബ്, മബേല , അൽ ഖൂദ്, റുസൈൽ തുടങ്ങിയ ഏരിയകളിലെ കെഎംസിസി കമ്മിറ്റികൾ സംയുക്തമായി, പ്രൈം മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

2025 മേയ് 9-ാം തീയതി വെള്ളിയാഴ്ച നടക്കുന്ന ഈ ക്യാമ്പിൽ, ചെക്ക് അപ്പ്, കൺസൾട്ടേഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ആരോഗ്യ സേവനങ്ങൾ സൗജന്യമായി നൽകുന്നതാണ്. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർച്ചയായ സംരഭങ്ങളിലൂടെ പ്രവാസി സമൂഹത്തിന് ആരോഗ്യ ജാഗ്രതയും രോഗപ്രതിരോധശേഷിയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കെഎംസിസി അംഗങ്ങൾക്ക്, മെഡിക്കൽ പരിശോധനകളും ചികിത്സയും ഉൾപ്പെടുന്ന സ്പെഷ്യൽ പാക്കേജുകൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.

ജനങ്ങളിൽ ആരോഗ്യ ബോധം ഉയർത്താനും, ആവശ്യമായ പരിശോധനകൾക്ക് സൗകര്യം ഒരുക്കാനും ഈ ക്യാമ്പ് വലിയ സഹായമായിരിക്കും. ആരോഗ്യസംരക്ഷണത്തിന് മുൻ‌തൂക്കം നൽകുന്ന ഈ മഹത്ഉദ്യമത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും മസ്‌കറ്റ് കെഎംസിസി ഏരിയ കമ്മറ്റി ഭാരവാഹികളുടെ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു .


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaoman

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News