Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീകളുടെ മോർഫ് ചെയ്‌ത നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം: വൈക്കം സ്വദേശിയായ യുവാവ് പിടിയിൽ.

26 Apr 2025 17:21 IST

santhosh sharma.v

Share News :

വൈക്കം: സാമൂഹികമാധ്യമങ്ങളിൽനിന്നു സ്ത്രീകളുടെ ഫോട്ടോകൾ ശേഖരിച്ച് നഗ്നചിത്രങ്ങളുമായി കൂട്ടിച്ചേർത്ത് പ്രച രിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയായ വൈക്കം സ്വദേശിയായ യുവാവ് പിടിയിൽ. വൈക്കം ടി.വി പുരം ചെമ്മനത്തുകര നെടിയിടത്തുവീട്ടിൽ അരുൺ (35) ആണ് ഹരിപ്പാട് പോലീസിൻ്റെ പിടിയിലായത്. കഴിഞ്ഞ രാത്രി ചെമ്മനത്തുകരയിലെ വീട്ടിൽ നിന്നാണ് പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തത്. പിടിയി ലാകുന്നതിനു തൊട്ടുമുൻപും മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ഇയാൾ അപ് ലോഡ് ചെയ്തതായി പോലീസുദ്യോഗസ്ഥർ പറഞ്ഞു. ഹരിപ്പാടുള്ള എട്ടോളം സ്ത്രീകളാണ് തങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങളെപ്പറ്റി പോലിസിൽ പരാതി നൽകിയിരിക്കുന്നത്. ഇതിൽ 14 വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെട്ടതിനെ തുടർന്ന് യുവാവിനെതിരെ പോക്സോ വകുപ്പുപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയുടെ ഫോണിൽ ആയിരത്തോളം മോർഫ് ചെയ്‌ത ചിത്രങ്ങൾ പോലീസ് കണ്ടെത്തി. ഇവരുടെ ചിത്രങ്ങൾ പ്രതിക്കു ലഭിക്കാനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ബേക്കറി ഉത്പ്പ ന്നങ്ങൾ നിർമിക്കുന്ന ഐ.ടി.സി കമ്പനിയുടെ വൈക്കത്തെ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനാണ് അരുൺ. ഫെയ്‌സ്ബുക്ക്, വാട്സപ്പ് എന്നിവയിൽനിന്ന് സ്ത്രീകളുടെ ഫോ ട്ടോകൾ ശേഖരിക്കുന്നത് ഇയാളാണെ

ന്ന് പോലീസ് പറഞ്ഞു. ഇവ ചെന്നൈ യിലുള്ള ഒരാൾക്ക് അയക്കും അയാളാണ് നഗ്നചിത്രങ്ങൾക്ക് സ്ത്രീകളുടെ ചേർത്ത് തനിക്കു കൈമാറുന്നതെന്നാണ് പിടിയിലായ യുവാവിൻ്റെ മൊഴി. അഞ്ച് വർഷമായി ഇയാൾ ഇത്തരത്തിൽ ചെയ്യുന്നുണ്ട്.

പ്രതിയുടെ ഫോൺ പോലീസ് പിടി ച്ചെടുത്തു. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺവിളിയുടെ വിശദാംശങ്ങളും പരിശോധിക്കുകയാണെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മുഖ്യ പ്രതിക ളിലൊരാൾ ചെന്നൈയിലാണ്. ഹരിപ്പാട് എസ്‌എച്ച്‌ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഇ.എസ്. ഷൈജ, അനന്തു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.ഫെയ്‌സ്ബുക്കിൽ 'കാത്തു', മെസഞ്ചറിൽ 'ശ്രീക്കുട്ടി' എന്ന ഗ്രൂപ്പിലുമാണ് മോർഫ് ചെയ്ത ചിത്രങ്ങളിടുന്നത്. പ്രതി ഉപയോഗിക്കുന്ന മൊബൈൽ ഫോണിൻ്റെ വിവരങ്ങൾ സൈബർ സെല്ലാണ് കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ വൈക്കത്ത് നിന്നും പിടികൂടിയത്. 


Follow us on :

More in Related News