Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Sep 2024 18:08 IST
Share News :
മസ്‌കറ്റ്: ഒമാനിൽ സിക്ക് അവധികളുടെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാൻ നടപടിയുമായി ആരോഗ്യ മന്ത്രാലയം. സിക്ക് അവധി അർഹമായ രീതിയിൽ മാത്രമാണെന്ന് ഉറപ്പുവരുത്തുകയും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്‌ഥാപനങ്ങളുടെ ഡയറക്‌ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മസ്‌ലഹി പറഞ്ഞു.
സിക്ക് അവധിയുടെ അനുമതി സൂക്ഷ്‌മമായി നിരീക്ഷിക്കും. അവധി അംഗീകരിച്ചതിൻ്റെ കാരണങ്ങളും വിശദാംശങ്ങളും പരിശോധിച്ച് വിലയിരുത്തും. അർഹരായ വ്യക്‌തിക്ക് മാത്രമാണ് സിക്ക് ലീവ് അനുവദിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിൽ സ്വകാര്യ ആരോഗ്യ സ്‌ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും ഡോ. മുഹന്ന അൽ മസ്‌ലഹി പറഞ്ഞു.
തൊഴിലാളികൾ അസുഖ അവധി ദുരുപയോഗം ചെയ്യുന്നത് സർക്കാർ, സ്വകാര്യ മേഖലയെ ദോഷകരമായി ബാധിക്കും. സ്ഥാപനങ്ങൾക്ക് ഇത് പ്രശ്‌നമായി തീരും. എന്നാൽ ഓഡിറ്റിലൂടെ ഈ പ്രശ്‌നം പരിഹരിക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്‌ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് മാസത്തിനിടെ സ്വകാര്യ മേഖലയിൽ മാത്രം 50,000ൽ പരം സിക്ക് അവധികളാണ് അനുവദിച്ചത്. എന്നാൽ, അർഹരായ വ്യക്തികൾക്ക് മാത്രമാണ് അവധി അനുവദിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കാൻ ഓഡിറ്റിങ് നടത്തും. സ്വകാര്യ ആരോഗ്യ സ്‌ഥാപനങ്ങളിൽ നിന്ന് ലഭിച്ച് സിക്ക് അവധി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം ആവശ്യമാണെന്ന നിബന്ധനയും അടുത്തിടെ പ്രാബല്യത്തിൽ വന്നിരുന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.