Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; 250 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

18 Jul 2026 11:04 IST

NewsDelivery

Share News :

കോഴിക്കോട്: പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയെന്ന കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ കപ്പക്കൽ റോഡിലുള്ള 'ബാക്ക് ടു ഫിറ്റ്' ജിമ്മിൽ നിന്ന് 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

ജിമ്മിൽ വർക്ക്‌ഔട്ടിന് എത്തുന്നവർക്ക് എംഡിഎംഎ വിൽക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പന്നിയങ്കര പോലീസും ചേർന്ന് കുറച്ചുനാളുകളായി സ്ഥാപനം നിരീക്ഷിച്ചുവരികയായിരുന്നു.

കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ സാഹസികമായി പിടികൂടിയത്.

പരിശോധനയ്ക്കായി പോലീസ് എത്തിയപ്പോൾ എംഡിഎംഎ വിറ്റുകിട്ടിയ പണം വെള്ളത്തിൽ മുക്കി നശിപ്പിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചതായും, ബലപ്രയോഗത്തിലൂടെയാണ് ഇവരെ കീഴടക്കിയതെന്നും പോലീസ് അറിയിച്ചു.

സ്ത്രീകളും യുവാക്കളും ഉൾപ്പെടെ ഏകദേശം 200-ഓളം പേർ വർക്ക്‌ഔട്ട് ചെയ്യുന്ന സ്ഥാപനമാണിത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടം, വിതരണ ശൃംഖല, ഇടപാടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നത് ഉൾപ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.


Follow us on :

More in Related News