Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടുക്കളപ്പച്ച പദ്ധതിക്ക് തുടക്കം കുറിച്ച് മറവൻതുരുത്ത് ഗവ.യു പി സ്കൂൾ.

24 Jul 2026 20:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് കൃഷിഭവന്റെ സഹായത്തോടെ മറവൻതുരുത്ത് ഗവ.യു പി സ്കൂളിൽ വിവിധയിനം പച്ചക്കറികളും മറ്റും ഉൽപ്പാദിപ്പിക്കുവാനുള്ള അടുക്കളപ്പച്ച

പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത്‌ വാർഡ് മെമ്പർ വനജ അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ്‌ അഡ്വ.പി. ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി. പി ജയകുമാർ, ഹെഡ് മാസ്റ്റർ സി. പി പ്രമോദ്, എം പി ടി എ പ്രസിഡന്റ്‌ സൗദാ നവാസ്, കൃഷി ഓഫീസർമാരായ മനു, സിതാര, അദ്ധ്യാപകൻ ബോബി ജോസ്, രത്നമ്മ , വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. 

വെണ്ട, ചീര, പച്ചമുളക്, വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങളും ബന്തി, വാടാമല്ലി തുടങ്ങിയ പൂവിനങ്ങളും മത്സ്യക്കൃഷിയും പദ്ധതിയുടെ ഭാഗമായി നടത്തും.




Follow us on :

More in Related News