Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2025 22:34 IST
Share News :
വൈക്കം: വെച്ചൂര്‍ അച്ചിനകത്തെ സ്വകാര്യ ബാർ ഹോട്ടലിൽ നിന്നും 9.80 ലക്ഷം രൂപയുമായി കടന്ന മാനേജർ അറസ്റ്റിൽ. തിരുവനന്തപുരം വര്‍ക്കല പനയറ പനച്ചിവിള വീട്ടില്‍ വൈശാഖ്(41) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ 10.30-നാണ് കോട്ടയത്തെ ബാങ്കില്‍ അടയ്ക്കാന്‍ 9.80ലക്ഷം രൂപയുമായി വൈശാഖ് അച്ചിനകത്ത് നിന്നും പുറപ്പെട്ടത്. തിരിച്ചുവരാന്‍ വൈകിയതോടെ ഹോട്ടല്‍ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ ബാഗും വസ്ത്രങ്ങളും ഇല്ലെന്ന് കണ്ടെത്തുകയും തുടർന്ന് വൈക്കം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയത് പോലീസ് ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച ഒറ്റപ്പാലത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
Please select your location.